പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് ഓർമ്മ പെരുന്നാളിന് കൊടിയേറി

കോടഞ്ചേരി : തീർത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാ മത് പെരുന്നാളിന് ഇന്ന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കുശേഷം സഹവികാരി ഫാ. ജോൺസൺ മനയിൽ കൊടിയുയർത്തി. വികാരി ഫാ. അജോഷ് കരിമ്പന്നൂർ, സഹവികാരി ഫാ. സനു പള്ളിയമ്പിൽ വൈദികരായ ഫാ. വർഗീസ് കടുംകീരിയിൽ, ഫാ. ജേക്കബ് കോക്കാപ്പിള്ളിയിൽ, ട്രസ്റ്റി വി.എം കുര്യൻ വലിയപറമ്പിൽ, സെക്രട്ടറി ഷാജി ജോൺ മണ്ണകത്ത് അസോസിയേഷൻ പ്രസിഡന്റ് ബേബി തെക്കേൽ, സെക്രട്ടറി സന്തോഷ് ചിരപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
വെള്ളി- ശനി (സെപ്റ്റംബർ 29, 30) ദിവസങ്ങളിൽ വേളംകോട് മോർ ബസേലിയോസ് ചെറിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധന്റെ ഓർമപെരുന്നാളിനും സുവിശേഷ യോഗത്തിനും ഫാ. സെവേറിയോസ് തോമസ് നേതൃത്വം നൽകും. വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറടത്തിലേക്കുള്ള കാൽനട തീർത്ഥയാത്ര തിങ്കളാഴ്ച (ഒക്ടോബർ 2) രാവിലെ പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ആരംഭിച്ച് മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് വൈകുന്നേരം കബറിങ്കൽ എത്തിച്ചേരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് ജെറുസലം ഭദ്രാസനാധിപൻ (ജെറുസലം മലയാളികളുടെ ) അഭി:മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.