Puthuppady
അടിവാരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
പുതുപ്പാടി: അടിവാരം സംയുക്ത മഹല്ല് കോഡിനേഷന്റെ നേതൃത്വത്തിൽ അടിവാരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. അടിവാരം ജുമാ മസ്ജിദിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
വി.കെ ഹുസൈൻ കുട്ടി, കെ.മജീദ് ഹാജി, എരഞ്ഞോണ മുഹമ്മദ് ഹാജി, അലി ഫൈസി, അസ്ലം സഖാഫി, സകരിയ തങ്ങൾ, ഒതയോത്ത് അഷ്റഫ്, കെ.സി ഹംസ, ഉസ്മാൻ മുസ്‌ലിയാർ, ഷമിർ വളപ്പിൽ, മുത്തു അബ്ദുസലാം, പി.കെ അസീസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.