ഗവ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടനിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്കൂളുകളിൽ ഉൾപ്പെട്ടതാണ് പുതുപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. മൂന്ന് കോടി രൂപ മുതൽ മുടക്കിയാണ് കെട്ടിട നിർമ്മാണ നവീകരണ പ്രവർത്തികൾ നടത്തുന്നത്. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ. ലിന്റോ ജോസഫ് ഉദ്ഘാടന കർമം നിർവഹിച്ചു. സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ എം.എൽ എ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരിഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് , ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി സുനീർ , ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, ഉഷാ വിനോദ് , ഡെന്നിവർഗീസ്, പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ, പി ടി എ പ്രസിഡന്റ് ഒതയോത്ത് അഷ്റഫ്, വികസന സമിതി വർക്കിംഗ് ചെയർമാൻ ബിജു വാച്ചാലിൽ, പി ടി എ .വൈസ് പ്രസിഡന്റ് കെ.കെ ഹംസ, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ്, കെ ശശീന്ദ്രൻ , ടി.എം.അബ്ദുറഹിമാൻ മാസ്റ്റർ, കെ.ഇ വർഗീസ്, രാജേഷ് ജോസ്, ഷാജു ചൊള്ളാമഠം, ഷാഫി വളഞ്ഞപാറ, നാസർ ടി കെ, മമ്മി മണ്ണിൽ,സബിത ബഷീർ, പി.കെ മജീദ്, അശോകൻ മാസ്റ്റർ, ശ്രീലത ടി വി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രധാന അധ്യാപകൻ ഇ. ശ്യാംകുമാർ സ്വാഗതം ആശംസിച്ചു മഞ്ജുഷ പി വി നന്ദി രേഖപ്പെടുത്തി.