Thiruvambady
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകരണ വരാഘോഷം സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് സർക്കിൾ സഹകരണ യൂണിയനും തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വിനു സെമിനാർ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ വായ്പേതര സഹകരണ സംഘങ്ങളുടെ പുനരുജീവനവും സാമ്പത്തിക ഉൾപ്പെടുത്തലും എന്ന വിഷയത്തെ ആസ്പദമാക്കി സഹകരണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ എസ്.കെ മോഹൻദാസ് പ്രബന്ധം അവതരിപ്പിച്ചു.
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ മെമ്പർ പി.എം തോമസ്, മാർക്കറ്റിംഗ് സൊസൈറ്റി സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ തുടങ്ങിയവർ സംസാരിച്ചു.