Kodiyathur

പി.ടി.എം കൊടിയത്തൂർ ഡിജിറ്റൽ ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികളുടെ (1994 ബാച്ച്) 7 മൊബൈൽ ഫോണുകൾ നൽകി മാതൃകയായി.

കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ഫോസ 1994 ബാച്ച് ഏഴ് മൊബൈൽ ഫോണുകൾ നൽകി മാതൃകയായി.പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം ലഭ്യമാകുന്നതിന് ഏറെ സഹായകരമായിത്തീരും ഈ ഡിജിറ്റൽ ലൈബ്രറി. സ്കൂളിൽ വെച്ച് നടത്തിയ ലളിതമായ ചടങ്ങിൽ പി.ടി.എം 94 ബാച്ച് പ്രതിനിധികളായ ജമാൽ കാക്കിരി, അബ്ദുൽ സത്താർ പാറമ്മൽ, മുഹമ്മദലി ചാലക്കൽ, ജാഫർ പുതുക്കുടി, അഹമ്മത് ശാഫി എ.എം, നദീർ കണ്ണഞ്ചേരി, മൻസൂർ കൊന്നാലത്ത് എന്നിവർ പി.ടി.എം.എച്ച്.എസ് ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർക്ക് മൊബൈൽ ഫോണുകൾ കൈമാറി.

ചടങ്ങിൽ അദ്ധ്യാപകരായ പി.സി അബ്ദുറഹിമാൻ, സലീം കൊളായി, ഹെഡ് ക്ലാർക്ക് സുബൈർ പി.ടി, നൗഫൽ പുതുക്കുടി എന്നിവർ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് സി.പി അസീസ് മൊബൈൽ ഫോൺ നൽകി സഹകരിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. ഈ വർഷം 100 ശതമനവും 361 കുട്ടികൾക്ക് മുഴുവൻ എപ്ലസും നേടി നാടിന്നഭിമാനമായ മാതൃസ്ഥാപനത്തെ പ്രതിനിധികൾ അഭിനന്ദിച്ചു.കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ തുടർന്നും തങ്ങൾ സഹകരിക്കുമെന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും 94 ബാച്ചിനുവേണ്ടി ജമാൽ കാക്കിരി അറിയിച്ചു.

Related Articles

Leave a Reply

Back to top button