Kodiyathur
ചെറുവാടി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി കൺവൻഷൻ സംഘടിപ്പിച്ചു
കൊടിയത്തൂർ: ചെറുവാടി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി കൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് യുസുഫ് പാറപ്പുറത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ മജീദ് രിഹ്‌ല, മണ്ഡലം ഭാരവാഹികളായ മോയിൻ ബാപ്പു, ലതീഫ് കെ.ടി, റഹീം കണിച്ചാടി, ഷറഫലി പുത്തലത്ത്, ഷരീഫ് കൂട്ടക്കടവത്ത്, തസ്ലീന കെ.ജി തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായ യൂസുഫ് പാറപ്പുറത്ത് പ്രസിഡണ്ട്, നിസ്താർ കണിച്ചാടി, സുരേഷ് കുട്ടനാട്ട്, റംല കുന്നത്ത് (വൈ.പ്രസിഡണ്ടുമാർ) അബ്ദുൽ റഹിമാൻ തറമ്മൽ, ഷരീഫ് കൂട്ടക്കടവത്ത്, നാരായണൻ കെ.കെ, ഗംഗാദേവി കപ്പിയേടത്ത് (സെകട്ടറിമാർ) മുജീബ് വേണായിക്കോട്ട് (ട്രഷറർ). മെമ്പർമാർ മോയിൻ കുട്ടി പി.കെ, ഹമീദ് കൂടത്തിൽ, നഫീസ ബാപ്പുട്ടി, ബാസിൽ പുത്തലത്ത്, സലാം കമ്പളത്ത് തുടങ്ങിയവരെ തിരഞ്ഞെടുത്തു.