Mukkam

സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി

മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി. ചടങ്ങിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി മുഖ്യാതിഥിയായി. പരിശീലകൻ ഫഹദിനെ നഗരസഭ കൗൺസിലർ ഗഫൂർ പൊന്നാട അണിയിച്ചു.

പി.ടി.എ പ്രസിഡണ്ട് സുബീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, പ്രധാനാധ്യാപകൻ കെ വാസു മാസ്റ്റർ, കായികാധ്യാപകൻ ഫസലുറഹ്മാൻ, കെ സുജിത്ത് മാസ്റ്റർ, വി മിനി, സാജിദ് പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ അനുമോദന ഘോഷയാത്രക്ക് പി.ടി.എ കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button