Kodiyathur
കൊടിയത്തൂരിൽ കെ.എസ്.ആർ.ടി.സി സർവീസ് പുനഃസ്ഥാപിക്കുന്നതിന് വ്യാപാരികൾ ഒപ്പു ശേഖരണം ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്. കോവിഡ് കാലത്തിന് മുന്നെ 3 സർവീസുകൾ ഉണ്ടായിരുന്ന കൊടിയത്തൂരിലേക്ക് നിലവിൽ ഒരു ബസ് സർവീസ് പോലുമില്ല. സമരത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കുവാനാണ് തീരുമാനം.
ഒപ്പു ശേഖരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് കൊടിയത്തൂർ യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, വി ഷംലുലത്ത്, വാർഡ് മെമ്പർ ടി.കെ അബുബക്കർ, ഗിരിഷ് കാരക്കുറ്റി, ഇ മായിൻ ടി.ടി, അബ്ദുറഹിമാൻ സി, പി മുഹമ്മദ്, ടി.കെ അനിഫ തുടങ്ങിയവർ സംസാരിച്ചു.