Mukkam
നവകേരള സദസ്സ് പ്രചരണാർത്ഥം വനിതകളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
മുക്കം: നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വനിതകളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മുക്കം ഹിറ ടർഫിൽ നടന്ന മത്സരത്തിൽ മുക്കം കെ.വൈ.ഡി.എഫ് വിജയികളായി.
മുക്കം ഫുട്ബോൾ അക്കാദമിയെ 2-1ന് പരാജയപ്പെടുത്തിയാണ് കെ.വൈ.ഡി.എഫ് വിജയിച്ചത്. നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു.