Thiruvambady

വികേന്ദ്രീകൃത ആസൂത്രണത്തെ സർക്കാർ തകർക്കുന്നു; സി.പി. ചെറിയ മുഹമ്മദ്

തിരുവമ്പാടി: പദ്ധതി നിർവ്വഹണത്തിലും പണം ചില വഴിക്കുന്നതിലും, ഉത്തരവുകൾക്കു മീതെ ഉത്തരവുകളിറക്കി വികേന്ദ്രീകൃതാധികാരത്തെ സർക്കാർ തകർക്കുകയാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്.

ക്ഷേമ പദ്ധതികൾക്കായി ഇന്ധന സെസ് പിരിച്ച് സാധാരണക്കാരരെ പിഴിയുന്ന സർക്കാർ അതെ പേരിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലക്ഷങ്ങൾ പിടിക്കാനുള്ള പുതിയ ഉത്തരവ് ജനവഞ്ചനയാണ്.

നിത്യ ചിലവുകൾക്ക് പോലും ഗതിയില്ലെന്നു കോടതി മുമ്പാകെ സത്യപ്രസ്താവന നടത്തുന്ന സർക്കാർ സംവിധാനം ധൂർത്തിനു ഒരു കുറവുമില്ല. ഡിസംബർ 20 ന് മുക്കത്ത് നടക്കുന്ന യു ഡി എഫ് കുറ്റവിചാരണ സദസ്സിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്‌ എം സിറാജുദ്ധീൻ ആദ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബാബു പൈകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. മില്ലി മോഹൻ, യൂനുസ് പുത്തലത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, ദിവ്യ ഷിബു, നജുമുന്നിസ ശരീഫ്,മേഴ്‌സി പുളി ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, ബ്ലോക്ക്‌ മെമ്പർമാരായ എം എ സൗദ ടീച്ചർ, സുഹറ വെള്ളങ്ങോട്ട്,ഗഫൂർ കല്ലുരുട്ടി, ശൗഖത്ത് കോൽക്കളത്തിൽ, ജോണി കൂടരഞ്ഞി പ്രസംഗിച്ചു.

യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ സണ്ണി കിഴക്കരക്കാട്ട് സ്വാഗതവും മനോജ്‌ വാഴപ്പറമ്പിൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button