പാതയോരങ്ങൾ മനോഹരമാക്കി; വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ; സ്നേഹാരാമം പദ്ധതി
കോടഞ്ചേരി: വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി.
കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി, പാതയോരങ്ങൾ മനോഹരമാക്കുന്നതിനായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് എൻ.എസ്.എസ് യൂണിറ്റുകളാണ്.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിനായി കല്ലന്ത്രമേട് ബസ് സ്റ്റോപ്പും, സമീപത്തെ ഡിവൈഡറും വൃത്തിയാക്കി വേളം കോട് സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അലക്സ് തോമസിന് കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ ഏവരെയും സ്വാഗതം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, വാസുദേവൻ മാസ്റ്റർ, സിസ്റ്റർ സുധർമ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ , ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.