Kodanchery

വേളംകോട് ശാന്തിനഗറില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

കോടഞ്ചേരി: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കോടഞ്ചേരി വേളംകോട് ശാന്തിനഗര്‍ തൈക്കൂട്ടത്തില്‍ ബെന്നിയുടെ കൃഷിയിടത്തിലെത്തിയ പന്നിയെയാണ് വനം വകുപ്പിന്റെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുന്നുംപുറത്ത് വട്ടോളില്‍ തങ്കച്ചന്‍ വെടിവെച്ചു കൊന്നത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. 25 കിലോ തൂക്കമുള്ള പന്നിക്ക് ഉദ്ദേശം ഒരു വയസ് പ്രായമുണ്ട്. എടത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ബാലകൃഷ്ണന്‍, ഗ്രേഡ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി ബഷീര്‍, ജി എസ് സജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി ടി ഉമ്മു ഷബീബ, പി ജി അപര്‍ണ്ണ ആനന്ദ്, വാച്ചര്‍ ബിനീഷ് രാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പന്നിയുടെ ജഢം സംസ്‌കരിച്ചു.

Related Articles

Leave a Reply

Back to top button