Kodanchery

മൈക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

കോടഞ്ചേരി: മൈക്കാവ് ഷാപ്പും പടിക്ക് സമീപം ബൈക്ക് യാത്രിക്കാരന് നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടഞ്ചേരിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വഴി ഇന്നു രാവിലെ 7 മണിക്കായിരുന്നു അപകടം. കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. റോഡിന് കുറുകെ പന്നി ചാടുകയും ശക്തമായി ബൈക്കിൽ അടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നു.

Related Articles

Leave a Reply

Back to top button