Kodiyathur
അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ ഒരാൾക്ക് നീർനായയുടെ കടിയേറ്റു

കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ തൊട്ടിമ്മൽ മുജീബിന്(45) വെള്ളിയാഴ്ച നീർനായയുടെ കടിയേറ്റു. കാലിന് പരിക്കേറ്റ ഇയാൾ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. മൂന്നാം തവണയാണ് ഇദ്ദേഹത്തിന് ഇതേകടവിൽനിന്ന് കടിയേൽക്കുന്നത്. ഇരുവഞ്ഞിപ്പുഴയിൽ ഇതിനോടകം ഇരുനൂറോളം ആളുകളാണ് നീർനായുടെ ആക്രമണത്തിൽ പരിക്കുപറ്റി ചികിൽസ തേടിയത്.
കഴിഞ്ഞ വർഷം വനംവകുപ്പ് കടവുകളിൽ പരീക്ഷണാർഥം കൂടുകൾ സ്ഥാപിച്ചു നോക്കിയെങ്കിലും നീർനായകളെ പിടിക്കാനായില്ല. നീർനായ ശല്യം തടയാൻ നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു.