ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട റവന്യൂ ഭൂമി കരട് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുവാൻ ഭരണസമിതി തീരുമാനിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ കോടഞ്ചേരി വില്ലേജുകളിലായി സംസ്ഥാന സർക്കാർ നിർദേശിച്ച ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട കൃഷി ഭൂമികളിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംയുക്ത ഫീൽഡ് തല പരിശോധനയിൽ കണ്ടെത്തിയ സ്വകാര്യ കൃഷിഭൂമികൾ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിനോട് ആവശ്യപ്പെടുവാൻ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചേർന്ന് പ്രത്യേക ഭരണസമിതി യോഗം തീരുമാനിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 1, 4, 7 വാർഡുകളിലായി ആദിവാസികൾക്ക് പതിച്ചു നൽകിയ കൃഷി ഭൂമി ഉൾപ്പെടെ ഈ എഫല്‍ പരിധിയിൽ വനമ്പർ ഉൾപ്പെടുത്തിയത് സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ വ്യക്തികൾക്ക് തിരിച്ചു നൽകിയ ഭൂമിയും തുഷാരഗിരി 78 മഞ്ഞുമല പ്രദേശങ്ങളിലെ വിവിധ വ്യക്തികളുടെ സ്വകാര്യ ഭൂമിയും കണ്ടപ്പൻചാൽ കൂരോട്ടുപാറ പ്രദേശങ്ങളിലെ പത്തോളം വ്യക്തികളുടെ സ്വകാര്യ ഭൂമിയും കുണ്ടൻതോട് പ്രദേശത്ത് വിവിധ സ്വകാര്യ വ്യക്തികളുടെ ഭൂമിയും അടക്കം 250 ഏക്കറോളം ഭൂമി പരിസ്ഥിതി ലോല മേഖലയിൽ സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പ് ഉൾപ്പെടുത്തിയത് തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുവാൻ ഭരണി സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽകഴിഞ്ഞ നാല് ദിവസമായി നടന്ന ഫീൽഡ് തല സംയുക്ത പരിശോധന റിപ്പോർട്ട് അവതരിപ്പിച്ചു നെല്ലിപ്പോ വില്ലേജ് ഓഫീസിൽ റവന്യൂ ഉദ്യോഗസ്ഥൻ ബിനു ചാക്കോഗൂഗിൾ മാപ്പിന്റെയും റവന്യൂ റെക്കോർഡുകളുടെയും കെഎംഎൽ ഫയലുകളുടെയും പരിശോധനയിലൂടെ കണ്ടെത്തിയ കൃഷിഭൂമികൾ സംസ്ഥാന കാലാവസ്ഥ വ്യതിയാനൊപ്പം തയ്യാറാക്കിയ മാപ്പിള അടയാളപ്പെടുത്തി ഭരണസമിതി അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി സംസ്ഥാന സർക്കാർ തയ്യാറാക്കിയിരിക്കുന്ന അന്തിമവിജ്ഞാപനത്തിനായി സമർപ്പിക്കുന്ന കെ എം എൽ ഫയിലുകളിൽ നിന്നും നിർദിഷ്ട സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമികൾ ഒഴിവാക്കുന്നതിനും വനം ഭൂമിക്കുള്ളിൽ പരിസ്ഥിതി ലോല മേഖല നിജപ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകൾക്ക് ജനപ്രതിനിധികൾ റവന്യൂ ഉദ്യോഗസ്ഥർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശവാസികൾ എന്നിവർ നേതൃത്വം നൽകി പ്രതികൂല കാലാവസ്ഥയിലും പ്രദേശവാസികളുടെ ആശങ്ക അകറ്റുവാൻ ഉതകുന്ന വിധം സാങ്കേതിക സഹായങ്ങൾ നൽകി പരിശോധനയ്ക്ക് നേതൃത്വം നൽകിയ നെല്ലിക്കൽ വില്ലേജ് ഓഫീസിലെ റവന്യൂ ഉദ്യോഗസ്ഥനായ ബിനു ചാക്കോ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആദരവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുവാനും ഒരു ഇഞ്ച് റവന്യൂഭൂമി പോലും ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുവാനും ഗ്രാമപഞ്ചായത്തിന്റെ പരിമിതമായ റിസോഴ്സ് ഉപയോഗിച്ചുകൊണ്ട് പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.