Kodanchery

സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോടഞ്ചേരി: സ്കൂൾ അധ്യാന വർഷത്തിൽ നിർധനരായ വിദ്യാർഥികൾക്ക് ജെ.ജെ നെറ്റ്‌വർക്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെ.ജെ നെറ്റ്‌വർക്ക് ഉടമ സണ്ണി തൈപ്പറമ്പിൽ കോടഞ്ചേരി എ.എസ്. ഐ എം. കാസിമിന് പഠനോപകരണങ്ങൾ കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ റഫീഖ് പി.പി,ജെസ്സി മാത്യു,സീനിയർ സിവിൽ ഓഫീസർമാരായ ഷനിൽകുമാർ സി.കെ, അനസ് എം.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അർഹരായ വിദ്യാർത്ഥികൾക്ക് കോടഞ്ചേരി എ.എസ്. ഐ എം. കാസിം പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വരുംദിവസങ്ങളിലും കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്.

Related Articles

Leave a Reply

Back to top button