Kodiyathur

പ്രവേശനോൽസവം പരിസ്ഥിതി സൗഹൃദമാക്കി കൊടിയത്തൂർ പിടിഎം

കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദാർത്ഥികളുടെ പ്രവേശനോത്സവം പൊലിമയാർന്നതായി മാറി. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് എൻഎസ്എസ്, സ്കൗട്ട് ഗൈഡ് വളണ്ടിയർമാർ സ്കൂളും പരിസരവും ക്ലാസ് മുറികളും അലങ്കരിച്ചു. ഓരോ വിദ്യാർത്ഥിയും അവരവരുടെ വീടുകളിൽ തയ്യാറാക്കിയ രുചികരമായ പലഹാരങ്ങൾ കൊണ്ടുവന്ന് ഫുഡ് ഫെസ്റ്റ് ഒരുക്കിയും വൈവിധ്യമാർന്ന കലാപരിപാടികൾ അവതിരിപ്പിച്ചും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.

പിടിഎ പ്രസിഡണ്ട് എസ് നാസർ ഉദ്ഘാടനം ചെയ്ത പ്രവേശനോത്സവ പരിപാടിയിൽ പ്രിൻസിപ്പൽ എം.എസ് ബിജു അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ഫസൽ ബാബു, കെ.പി മുഹമ്മദ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ഗൈഡ് ക്യാപ്റ്റൻ ഷഹർബാൻ കോട്ട, സ്കൗട്ട് ക്യാപ്റ്റൻ ഉബൈദ് സി.കെ, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, സി.പി സഹീർ, ലുക്മാൻ കെ.സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button