Mukkam

വനമഹോത്സവ വാരാഘോഷത്തിന് എൻ.ഐ.ടി.സി.യിൽ തുടക്കം

മുക്കം : കേരള വനം-വന്യജീവി വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നടത്തുന്ന വനമഹോത്സവത്തിന് തുടക്കമായി. എൻ.ഐ.ടി.സി.യിൽ നടന്ന ജില്ലാതല ഉദ്ഘാടനം എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. വടക്കൻ മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഐ.എ.ഫ്.എസ്. അധ്യക്ഷയായി.

പ്രൊഫ. പ്രിയ ചന്ദ്രൻ, ഡീൻ (പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ്), പ്രൊഫ. എം.എസ്. സുനിത (ഡീൻ, ഫാക്കൽറ്റി വെൽഫെയർ), പ്രൊഫ. എൻ. സന്ധ്യാ റാണി (ഡീൻ, റിസർച്ച് ആൻഡ് കൺസൾട്ടൻസി), രജിസ്ട്രാർ ഇൻ ചാർജ് സി.വി. ജിജോ, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സത്യപ്രഭ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button