Kodanchery
സിപിഐ(എം) പി.വി. അൻവർ എംഎൽഎക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

കോടഞ്ചേരി: സിപിഐ(എം) നേതാക്കളെയും ഇടതുപക്ഷ സർക്കാരിനെതിരെയും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎയ്‌ക്കെതിരെ സിപിഐ(എം) കോടഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രക്ഷോഭത്തിനു ശേഷം നടന്ന യോഗം പാർട്ടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ ഷിജി ആന്റണി, കെ.എം. ജോസഫ്, ഷിബു പുതിയേടത്ത്, ഷെജിന്‍ എം.എസ്, ഷാജി കൂരോട്ടുപാറ, സാബു പള്ളിത്താഴെ, ശരത് സി.എസ്, വിലാസിനി എന്നിവരും പങ്കെടുത്തു.