കോടഞ്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

കോടഞ്ചേരി: കൊടഞ്ചേരി പഞ്ചായത്തിലെ ഐക്യനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു.
മലയോര ജനതയുടെ ഒപ്പമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും, ഇ.എസ്.ഐ പരിധിയിൽ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖല പൂർണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ് നിലപാട് നിലനിർത്തുന്നു എന്നും, വനനിയമങ്ങൾ ജനോപകാരപ്രദമായി പരിഷ്കരിക്കണമെന്നും
കെ.സി വേണുഗോപാൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കൂടാതെ പ്രകൃതിക്ഷോഭം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവയിൽ കാർഷിക വിളകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാനും, കാർഷിക കടങ്ങൾ എഴുതിത്തള്ളാനും, മനുഷ്യജീവനും കൃഷിക്കും ഭീഷണിയായി നിലകൊള്ളുന്ന വന്യമൃഗങ്ങളെ നിയമപരമായ മാറ്റങ്ങൾ വഴി നേരിടാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തയ്യാറെടുപ്പിലെ അപാകതകളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിന്. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ നേതാക്കളും മുന്നണി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.