Local

കണ്ണോത്ത് സെന്റ് ആൻറണീസ് ഹൈസ്കൂളിൽ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആൻറണീസ് ഹൈസ്കൂളിലേക്ക് മോണ്ടിലെസ് ഇന്റർനാഷണൽ കൊക്കോ ലൈഫ് പ്രോജക്ടിന്റെ ഭാഗമായി സി എസ് ആർ ഫണ്ടിൽ നിന്നും ലഭിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം നോർത്ത് കേരള അസിസ്റ്റൻറ് മാനേജർ പ്രതീഷ് കുമാർ ടി നിർവഹിച്ചു.

സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ ആദ്യ ഗ്ലാസ് വെള്ളം സ്കൂൾ ലീഡർ ഷാദിയ ഫാത്തിമയ്ക്ക് നൽകി. ടെക്നിക്കൽ മാനേജർ വിൽസൺ ഫീലിപ്പോസ്, ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി.റ്റി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, അജേഷ് ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button