Thiruvambady
കേന്ദ്ര സർക്കാർ റബ്ബർ ഇറക്കുമതി തീരുമാനം തടയുക; കർഷകർ തിരുവമ്പാടിയിൽ മാർച്ച് നടത്തി

തിരുവമ്പാടി: ടയർ ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്ര സർക്കാർ റബ്ബർ ഇറക്കുമതി തീരുമാനമെടുത്തതിനെതിരെ പ്രതിഷേധിച്ചും, വന്യമൃഗശല്യത്തിനെതിരെയുള്ള 1972-ലെ കേന്ദ്ര നിയമം തിരുത്തണമെന്നാവശ്യപ്പെട്ടും കർഷക സംഘം നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റോഫീസിലേക്ക് കർഷകർ മാർച്ച് നടത്തി.
പ്രകടനത്തിന് ശേഷം നടന്ന പോസ്റ്റോഫീസ് ധർണ്ണ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഹമ്മത് കാളിയേടത്ത് സ്വാഗതം പറഞ്ഞു. ഈ കെ. സാജു, സി. ഗണേഷ് ബാബു, ജമീഷ് ഇളംതുരുത്തി, റോയി തോമസ് എന്നിവരും പ്രതിഷേധ പ്രസംഗങ്ങൾ നടത്തി.
രണ്ടു ലക്ഷം ടൺ റബ്ബർ ഇറക്കുമതി ചെയ്യാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്നും, കർഷകരുടെ പ്രാധാന്യം കണക്കിലെടുത്ത് അനുയായമായ പരിഹാരങ്ങൾ കൈക്കൊള്ളണമെന്നും കർഷക സംഘം ശക്തമായി ആവശ്യപ്പെട്ടു.