Kodanchery
വയനാട് ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോടഞ്ചേരിയിൽ പോലീസ് റൂട്ട് മാർച്ച്

കോടഞ്ചേരി: വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊടഞ്ചേരി അങ്ങാടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ, ഹോം ഗാർഡ് വിഭാഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു.
കോടഞ്ചേരി സി.ഐ സജു എബ്രഹാം, എസ്.ഐ അബ്ദു എം, എ.എസ്.ഐ റഫീഖ് പി.പി, എസ്.സി.പി.ഒമാരായ അജിത്ത്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് നടന്നത് പ്രദേശത്തെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിർണായക ഘടകമായി മാറി.