Kodanchery
സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി
കോടഞ്ചേരി: സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തിൽ ആഘോഷപൂർവം ആരംഭിച്ചു. 14 ജില്ലകളിൽ നിന്നുള്ള 280 കായിക താരങ്ങൾ പങ്കെടുക്കുന്ന ഈ മൽസരം സംസ്ഥാന സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.എം. ജോസഫ്, സെക്രട്ടറി പി.എം. എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ച് കെ. ഹംസ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.
ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ നടക്കും. മലപ്പുറം ഇടുക്കിയെയും പത്തനംതിട്ട പാലക്കാടിനെയും നേരിടും.