Mukkam
നവീകരിക്കുന്ന റോഡിപണിയിലെ അപാകത: നേരിട്ടെത്തി പരിശോധിച് സ്ഥലം എം എൽ എ ലിൻ്റോ ജോസഫ്
മുക്കം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മണാശ്ശേരി – ചെറുവാടി -കാവിലട റോഡിലെ തെയ്യത്തുംകടവ് മൊയ്തീൻ പാർക്ക് ഭാഗത്തുള്ള നിർമാണത്തിലെ അപാകതകൾ സ്ഥലം എം എൽ എ ലിൻ്റോ ജോസഫ് നേരിട്ടെത്തി പരിശോധിച്ചു.
പാതിവഴിയിൽ പണി നിർത്തിയ ഓവുചാൽ, കയ്യേറ്റ ഭൂമി,സംരക്ഷണ ഭിത്തികെട്ടാതെ മണ്ണിൽ പതിച്ച ഇൻ്റർലോക്ക്, മലിനജലത്തിൻ്റെ ഒഴുക്ക് എന്നിവ എംഎൽ എ നേരിൽ കണ്ടു.നിർമാണത്തിലെ അപാകതകൾ ബോധ്യപ്പെട്ട എം എൽ എ പരിഹാര നടപടികൾക്ക് നിർദേശങ്ങൾ നൽകി. നിവേദനം സമർപ്പിച്ച കടവ് റെഡിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. നഗരസഭ ചെയർമാൻ പിടി ബാബുവും സന്നിഹിതരായിരുന്നു.