എസ്.വൈ.എസ് മാനവ സഞ്ചാരത്തിൻ്റെ ഭാഗമായി മുക്കം സോണിൽ നടന്ന സ്ഥാപന സന്ദർശനം നടന്നു
മുക്കം : എസ്.വൈ.എസ് മാനവ സഞ്ചാരത്തിൻ്റെ ഭാഗമായി മുക്കം സോണിൽ നടന്ന സ്ഥാപന സന്ദർശനം പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂളിൽ നടന്നു. ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം തൃശൂരിൽ നടക്കുന്ന പ്ലാറ്റിനം ഇയർ സമ്മേളനാർത്ഥമാണ് മാനവ സഞ്ചാരം സംഘടിപ്പിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ലൗ ഷോർ സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അദ്ധ്യാപകരും സ്കൂൾ ചെയർമാൻ മുനീർ യു എ, നിയാസ് സി പി തുടങ്ങിയവർ ചേർന്ന് എസ് വൈ എസ് നേതാക്കളെ സ്വീകരിച്ചു.
കുട്ടികളോട് കുശലം പറഞ്ഞും അവരുടെ പാട്ടും മറ്റ് കലാവിരുന്നുകളും ആസ്വദിച്ചും അവർക്കായി കരുതിയ പലഹാരങ്ങൾ വിതരണം ചെയ്തും അൽപ സമയം ചിലവഴിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്. സ്കൂളിൻ്റെ പ്രവർത്തനങ്ങളും സവിശേഷതകളും ചോദിച്ചറിഞ്ഞ സം ഘാംഗങ്ങൾ സാന്ത്വന പ്രവർത്തനങ്ങൾ അടക്കമുള്ള എസ് വൈ എസ് പ്രവർത്തനങ്ങളും സമ്മേളന പദ്ധതികളും വിശദീകരിച്ചു.
അബ്ദുൽ ഹമീദ് സഖാഫി, ലുഖ്മാൻ സഖാഫി, കെ.ടി അബ്ദു റഹ്മാൻ മാസ്റ്റർ, യൂസുഫ് വലിയപറമ്പ്, മുഹമ്മദ് പുളിക്കൽ, അബ്ദുൽ ജബ്ബാർ യുപി ,അബ്ദു റഷീദ് പി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.