Kodanchery
ഓൾഡേജ് ഹോം സന്ദർശിച്ച് വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് താമരശ്ശേരി പുല്ലാഞ്ഞിമേട്ടയിലെ യേശു ഭവൻ ഓൾഡേജ് ഹോം സന്ദർശിച്ചു.
അവശരും രോഗികളുമായ അന്തേവാസികളോടൊപ്പം കുറച്ച് സമയമെങ്കിലും ചെലവഴിക്കാൻ അവർ മുന്നോട്ടുവന്നു. അവർക്ക് ആശ്വാസവും സന്തോഷവും പകർന്നു നൽകാൻ വിദ്യാർത്ഥികൾ പാട്ടുകൾ പാടുകയും കേക്കിന്റെ മധുരം പങ്കിടുകയും ചെയ്തു.
സമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഈ സന്ദർശനം അന്തേവാസികൾക്ക് ആത്മസന്തോഷവും സമാധാനവും പകർന്നു.
പരിപാടിക്ക് മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ്.ഐ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കോഡിനേറ്റേഴ്സ് ഗ്ലാഡിസ് പി. പോൾ, ജിൻസ് ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, പ്രിൻസിപ്പൽ എന്നിവരും നേതൃത്വം നൽകി.