Mukkam

പെൻഷൻ അവകാശങ്ങൾക്ക് ഐക്യദാർഢ്യമായി കെ.എസ്.എസ്.പി.യു.യുടെ പ്രതിഷേധ മാർച്ച്

കാരശ്ശേരി: കെ.എസ്.എസ്.പി.യു. മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിയിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടന്നു. പെൻഷൻക്കാർ നേരിടുന്ന അവഗണനയ്‌ക്കെതിരെ പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യാൻ കാലതാമസം അവസാനിപ്പിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്

മറ്റു ആവശ്യങ്ങളിൽ 70 വയസ്സിന് മുകളിലുള്ളവർക്ക് അധിക പെൻഷൻ അനുവദിക്കൽ, 20 വർഷം സർവീസിന് പൂർണ്ണപെൻഷൻ നൽകൽ, മെഡിക്കൽ അലവൻസ് വർധന, ഒരുമാസത്തെ പെൻഷൻ തുല്യമായ ഉത്സവബത്ത എന്നിവയും ഉൾപ്പെടുന്നു.

ജില്ലാ പ്രസിഡൻറ് കെ.വി. ജോസഫ് സമരത്തിന്റേതായി അങ്കണത്തിൽ ധർണ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹിമാൻ കുന്നത്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. വീരാൻകുട്ടി, എ.എം. ജമീല, എ.പി. മുരളീധരൻ, വേലായുധൻ ചാത്തമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button