Thiruvambady

തിരുവമ്പാടിയിൽ ബോൺ നതാലെ നടത്തി

തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ ബോൺ നതാലെ നടത്തി. ക്രിസ്മസിൻ്റെ വരവറിയിച്ച് കരോൾ സംഘങ്ങളും, ക്രിസ്മസ് പാപ്പാമാരും, തിരുപ്പിറവി ദൃശ്യാവിഷ്കാരവും, ഗായക സംഘവും, നാടൻ കലാരൂപങ്ങളും, ക്രിസ്ത്യൻ പാരമ്പര്യ വേഷമണിഞ്ഞ സ്ത്രീകളും അടക്കം വൻ ജനാവലിയാണ് ബോൺ നതാലെയിൽ പങ്കെടുത്തത്.

പാരിഷ് ഹാളിൽ നടന്ന കുട്ടി പപ്പാ മത്സരം ,വാർഡ് അടിസ്ഥാനത്തിലുള്ള കരോൾ ഗാന മത്സരം , എന്നിവയ്ക്ക് ശേഷമാണ് ടൗൺ കരോൾ അരങ്ങേറിയത്. ക്രിസ്മസ് പാട്ടുകൾ അനുസരിച്ച് നൃത്തച്ചുവടുകളുമായി ആയിരക്കണക്കിന് ആളുകളാണ് ബോൺ നതാലയിൽ പങ്കെടുത്തത്. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ, പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. അസി.വികാരി ഫാ. ആൽബിൻ വിലങ്ങുപാറ,പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റി മാരായ തോമസ് പുത്തൻപുരക്കൽ, ബൈജു കുന്നുംപുറത്ത്, ജോഫി നടുപറമ്പിൽ, റിജേഷ് മങ്ങാട്ട്, വിപിൻ കടുവത്താഴത്ത്, വത്സമ്മ കൊട്ടാരം, രാജൻ ചെമ്പകം, ഷോൺ പുളിയലക്കാട്ട്, അൽവിന ജെയിംസ്, അലൻ സൈബു, സ്വപ്ന ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button