Puthuppady
സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി പുതുപ്പാടിയിൽ യുവതിക്ക് ദാരുണാന്ത്യം
പുതുപ്പാടി : സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം.
സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.
വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക് പോസ്റ്റിന് സമീപത്ത് ഇന്നലെ (തിങ്കൾ) രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുപ്പാടി സഹകരണ ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയാണ്.
മക്കള്‍; സ്റ്റാലിന്‍ (സി.പി.എം ചെമ്മരംപറ്റ ബ്രാഞ്ച് സിക്രട്ടറി), മുംതാസ്.