Kodanchery

കോടഞ്ചേരിക്കടുത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളി

കോടഞ്ചേരി: കോടഞ്ചേരിക്കടുത്ത് പേണ്ടാനത്ത് പടിയിൽ ചെറിയ കൈത്തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയാണ് സാമൂഹ്യവിരുദ്ധർ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ഇതേ കൈത്തോട്ടിലൂടെ ഒഴുകി സമീപത്തെ വലിയ തോട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇതിനു സമീപത്തുള്ളവർ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കോടഞ്ചേരി അങ്ങാടിയിൽ നിന്നും ഏകദേശം അര കിലോമീറ്റർ അടുത്താണ് മാലിന്യം തട്ടിയത്. ഈ തോട് ചാലി പുഴയിലാണ് ചെന്ന് ചേരുന്നത്.

കഴിഞ്ഞമാസം കണ്ണോത്ത് അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലായി കക്കൂസ് മാലിന്യം ഒഴുകിയിരുന്നു.

Related Articles

Leave a Reply

Back to top button