Kodanchery

നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ആർച്ചറി ക്ലബ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി :പഠനത്തോടൊപ്പം കായികാഭ്യാസവും എന്ന ആശയത്തെ മുൻനിർത്തിയാണ് ആർച്ചറി പരിശീലനം ഇവിടെ ആരംഭിച്ചിട്ടുള്ളത്. മറ്റ് കായിക വിനോദങ്ങളെ അപേക്ഷിച്ച് അമ്പെയ്ത്ത് പരിശീലനം കുട്ടികളിൽ ഏകാഗ്രതയും ആത്മവിശ്വാസവും വളർത്തുമെന്ന് പ്രധാനാധ്യാപികയായ ഷില്ലി സെബാസ്റ്റ്യൻ പറഞ്ഞു. സ്കോപോ ആർച്ചറി അക്കാദമിയിലെ പരിശീലകനായ മനാഫ് ആണ് കുട്ടികൾക്ക് പരിശീലനം നല്കുന്നത്.

ആർച്ചറി പരിശീലനം നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൻ്റെ കിരീടത്തിൽ ഒരു പൊൻതൂവലാണെന്ന് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വിൽസൺ തറപ്പേൽ അഭിപ്രായപ്പെട്ടു. കായികാധ്യാപകൻ ജിമ്മി എം.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സി. അന്നമ്മ, ജയമോൾ തോമസ് , ഷിജി കെ ജെ , ജി സ്ന ജോസ് എന്നിവർ സംസാരിച്ചു. സ്പോർട്സ് അസോസിയേഷൻ , സ്കൂൾ സ്പോർട്സ് മത്സരങ്ങളിൽ നേട്ടം കൊയ്യാനും അതു വഴി ഉയർന്ന പഠന മേഖലകളിലും മികച്ച ജോലിയിലും എത്തിച്ചേരാനും ആർച്ചറി പരിശീലനം കുട്ടികളെ പ്രാപ്തരാക്കുന്നു.

Related Articles

Leave a Reply

Back to top button