Kodiyathur
കേശദാനത്തിലൂടെ നന്മയുടെ കയ്യൊപ്പ് ചാർത്തി എൻഎസ്എസ് വളണ്ടിയർമാർ

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരായ ബാസില, അൻഷാ മെഹൻ എന്നീ വിദ്യാർത്ഥിനികൾ ക്യാൻസർ രോഗികൾക്ക്, ആത്മ വിശ്വാസമേകാനും ആശ്വാസമേകാനുമായി കേശദാനം നിർവഹിച്ചു.
ക്യാൻസർ ചികിത്സയുടെ ഭാഗമായി രോഗികൾ അനുഭവിക്കുന്ന സങ്കീർണതകളെക്കുറിച്ച് മനസ്സിലാക്കിയ വിദ്യാർഥിനികൾ സ്വമേധയാ കേശദാനത്തിന് തയ്യാറാവുകയായിരുന്നു.
തൃശ്ശൂർ അമല ഹോസ്പിറ്റൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിനു വേണ്ടി വിദ്യാർഥിനികൾ കേശം പ്രിൻസിപ്പൽ എം.എസ് ബിജുവിന് കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം ഇർഷാദ് ഖാൻ, ഷഹർബാൻ കോട്ട തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.