Thiruvambady
ആനക്കല്ലുംപാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുംപാറയിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേർക്ക് സാരമായ പരിക്കേറ്റു.
ഡ്രൈവർ സഹീറിനെ (25) കോഴിക്കോട് സ്വകാര്യാശുപത്രിയിലും തിരുവമ്പാടി സ്വദേശി ജോജി (45), ശാരദ (40) എന്നിവരെ അരീക്കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കക്കാടംപൊയിലിൽനിന്ന് കാപ്പിക്കുരു കയറ്റിവരികയായിരുന്ന വാനാണ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ടത്.
തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം. സ്ഥിരം അപകടമേഖലയായ ആനക്കല്ലുംപാറ വളവിൽനിന്ന് 200 മീറ്റർ താഴെയാണ് അപകടം. രണ്ടരവർഷത്തിനിടെ ഇരുപതോളം അപകടങ്ങൾനടന്ന റൂട്ടിൽ ഇനിയും ശാസ്ത്രീയ സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കിയിട്ടില്ല