തുരങ്കപാതയ്ക്കായി ജനകീയ ഐക്യദാർഢ്യസദസ്സ്

തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കെതിരായി നടക്കുന്ന പ്രാചാരണങ്ങൾ തുറന്നുകാട്ടാൻ തുരങ്കപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ജനകീയസദസ്സ് സംഘടിപ്പിച്ചു. മലയോര കുടിയേറ്റനിവാസികളുടെ സ്വപ്നപദ്ധതി നിർമാണം തുടങ്ങാനിരിക്കെയാണ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള വിരുദ്ധനീക്കങ്ങൾ. സർവകക്ഷി ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ നടന്ന ജനകീയസദസ്സ് ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.
സമിതി ചെയർപേഴ്‌സണും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു ജോൺസൻ അധ്യക്ഷയായി. കൺവീനർ ജോസ് മാത്യു, മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷ വി.പി. ജമീല, ജില്ലാപഞ്ചായത്തംഗം ബോസ് ജേക്കബ്, രാഷ്ടീയപ്പാർട്ടി പ്രതിനിധികളായ ടി. വിശ്വനാഥൻ, ബാബു കെ. പൈക്കാട്ടിൽ, പി. ഷാജികുമാർ, സി.കെ. കാസിം, ജോയ് മ്ലാങ്കുഴി, വി. കുഞ്ഞാലി, പി.പി. ജോയി, ബേബി മണ്ണംപ്ലാക്കൽ, ഷിനോയ് അടക്കാപ്പാറ, ഫൈസൽ, വി.കെ. വിനോദ്, ഫിലിപ്പ് മാലിശ്ശേരി എന്നിവർ സംസാരിച്ചു.