Kodanchery
സോഫ്റ്റ്ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ് – കേരള ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

കോടഞ്ചേരി : ഹാട്രിക്ക് കിരീടത്തിനായി ജയ്പുരിലേക്ക് പുറപ്പെടുന്ന സീനിയർ സോഫ്റ്റ്ബേസ്ബോൾ കേരള
ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു.
സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ജേഴ്സി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സോഫ്റ്റ്ബേസ്ബോൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എഡ്വേർഡ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡണ്ട് നോബിൾ കുര്യാക്കോസ്, ട്രഷറർ ഷിജോ സ്കറിയ, ജില്ലാ സെക്രട്ടി വിപിൻ സോജൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ സൂസൻ വർഗ്ഗീസ്, മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലയിൽ, ലിസ്സി ചാക്കോച്ചൻ, ചിന്ന അശോകൻ, വനജ വിജയൻ എന്നിവർ പ്രസംഗിച്ചു.