Mukkam

‘ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു’: താഴേക്കു ചാടിയ യുവതി ചികിത്സയിൽ

മുക്കം : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ 29കാരിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.

വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. മൂന്നു മാസമായി ലോഡ്ജിലെ ജീവനക്കാരിയാണ്. രാത്രി ഫോണ്‍ നോക്കിയിരിക്കെ മൂന്നു പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസ്. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Related Articles

Leave a Reply

Back to top button