Kodanchery
പൊതുശ്മശാനം തുറക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ഇരുപതാം വാർഡിലെ ചെമ്പിലിയിൽ പണി പൂർത്തിയായിരിക്കുന്ന പൊതുശ്മശാനം തുറന്നു പ്രവർത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുകയും ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രതിപക്ഷ അംഗങ്ങളായ ജോർജുകുട്ടി വിളക്കുന്നേൽ, ബിന്ദു ജോർജ്, ചാൾസ് തയ്യിൽ, റീന സാബു, റോസിലി മാത്യു, ഷാജി മുട്ടത്ത് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.