Mukkam
മുക്കം ഫിലിം ഫെസ്റ്റിവൽ മാർച്ച് എട്ടിന് ആരംഭിക്കും

മുക്കം : മുക്കം നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് മുക്കം ഫിലിം ഫെസ്റ്റിവൽ മാർച്ച് എട്ടുമുതൽ പത്തുവരെ മുക്കത്ത് നടക്കും. ചലച്ചിത്രങ്ങളുടെ പ്രദർശനം, പ്രാദേശിക സിനിമാപ്രവർത്തകരുടെ ആവിഷ്കാരങ്ങളുടെ അവതരണം, സിനിമാസംവാദങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കും.
പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി ഭാരവാഹികൾ: പി.ടി. ബാബു (ചെയർ.), ഹസീല (കൺ.).