Mukkam
ലോകമാതൃഭാഷാ ദിനം ആഘോഷിച്ചു

മുക്കം:താഴക്കോട് ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രശസ്ത എഴുത്തുകാരനായ എ.വി സുധാകരൻ മാസ്റ്റർ മാതൃഭാഷാദിനസന്ദേശം നല്കി. കുട്ടികളിൽ മാതൃഭാഷയോടുളള അഭിവാഞ്ജ സൃഷ്ടിക്കാനും എൻ്റെ ഭാഷ എൻ്റെ അഭിമാനം എന്ന ചിന്ത രൂപപ്പെടുവാനും ക്ലാസ്സ് ഉപകരിച്ചു.
കുട്ടികളുടെ മാതൃഭാഷാദിനപ്പതിപ്പു പ്രകാശനം,ഭാഷാദിന പ്രതിജ്ഞ ചൊല്ലൽ, ഭാഷാദിന ഗാനാലാപനം,സ്വന്തം കവിത അവതരിപ്പിക്കൽ എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോ-ഓർഡിനേറ്റർ മീന ജോസഫ് നന്ദിയും പറഞ്ഞു.സലോമി പി പി,മുന കെ.ആർ,സുമ റിനൂപ് എന്നിവർ നേതൃത്വം നൽകി.