Thiruvambady

ഇലഞ്ഞിക്കൽക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം

തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം കലവറനിറയ്ക്കൽ ഘോഷയാത്രയോടെ ആരംഭിച്ചു. ക്ഷേത്രംതന്ത്രി സ്വാമി ജ്ഞാനതീർത്ഥ കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി രജീഷ്, ഗിരി പാമ്പനാൽ, ശ്രീധരൻ പേണ്ടാനത്ത്, സുരേന്ദ്രൻ വേങ്ങംപറമ്പിൽ, ഭാസി ചിറ്റാനിപ്പാറ, വിനോദ് കൊച്ചാലുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പ്രാദേശിക കലാപരിപാടികൾ അരങ്ങേറി. ശനിയാഴ്ച രാവിലെ 8.30-ന് ഇലഞ്ഞിക്കലമ്മയ്ക്ക് പൊങ്കാല.

വൈകുന്നേരം ഏഴിന് മെഗാതിരുവാതിര, രാത്രി 7.30-ന് കൈകൊട്ടിക്കളി, എട്ടിന് ഗാനമഞ്ജരി.

Related Articles

Leave a Reply

Back to top button