Thiruvambady

മണ്ഡപത്തിൽപടി-തോട്ടത്തിൻമ്യലിൽ റോഡ് ഉദ്ഘാടനം ചെയ്തു

നെല്ലാനിച്ചാൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് തറിമറ്റം മണ്ഡപത്തിൽപടി തോട്ടത്തിൻമ്യലിൽ റോഡ് ഗ്രാമപഞ്ചായത്തിൻ്റെ CFC ഫണ്ട് രണ്ടരലക്ഷം രൂപ മുടക്കി 33 മീറ്റർ റോഡ് കോൺക്രീറ്റ് പൂർത്തിയായി. വാർഡ് മെമ്പർ ശ്രീമതി ഷൈനി ബെന്നി നാടമുറിച്ച് റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ബിനു വടയാറ്റുകുന്നേൽ, ജിജി ഇടത്താനാകുന്നേൽ,ഫ്രാൻസിസ് മണ്ഡപം ,സജീവ് തോട്ടത്തിൻമ്യാലിൽ ,ഷംസുദ്ധീൻ പുളിശ്ശേരി, വേലായുധൻ കൊടിയംപ്ലാകാൽ, ജോസഫീന മണ്ഡപത്തിൽ, നിഷ മഞ്ഞകഴക്കുന്നേൽ, ജുമൈല പുളിശ്ശേരി സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button