ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം എതിർത്തതിൽ പ്രതിഷേധപ്രകടനം

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുമാരനെല്ലൂർ ഗെയിറ്റുംപടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രവും ഇരിപ്പിടസൗകര്യവും നിർമിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷമെമ്പർമാർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് ഗെയിറ്റുംപടി യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനുള്ള തീരുമാനം മുൻതീരുമാനത്തിന് എതിരാണെന്നാരോപിച്ച് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷമെമ്പർമാരുടെ പ്രതിഷേധം വലിയ വാക്പോരിലും ബഹളത്തിലും കലാശിച്ചിരുന്നു. പ്രസിഡന്റ് പോലീസിനെ വിളിച്ചുവരുത്തിയ സ്ഥിതിവരെയുണ്ടായി.
പ്രതിഷേധപ്രകടനശേഷം നടന്ന പൊതുയോഗത്തിൽ ഗെയ്‌റ്റുംപടി യു.ഡി.എഫ്. ചെയർമാൻ എ.പി. ഉമ്മർ അധ്യക്ഷനായി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, മുസ്‌ലിംലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി, അനീഷ് പള്ളി, മുഹമ്മദ് കലകൊമ്പൻ, ഒ. റഫീഖ്, കെ.പി. റാഷിദ്, നിഷാദ് കാക്കേങ്ങൽ, യൂസുഫ് തെക്കേടത്ത്, കെ. കോയ, അയ്യൂബ് നടുവിലേടത്തിൽ, കുഞ്ഞാലി ചെമ്പൻ, ഷിബു കീഴടത്ത്, സി. മുഹജിർ എന്നിവർ സംസാരിച്ചു.