Kodanchery
നടുവിലേടത്ത് പടി നെടുംകൊമ്പിൽ പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ നടുവിലേടത്ത് പടി നെടുംകൊമ്പിൽ പടി റോഡിന്റെ ടാറിങ് പ്രവർത്തി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കിയതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , ചിന്നാ അശോകൻ, റോഡ് കമ്മിറ്റി അംഗങ്ങളായ ജോയി മോളെകുന്നേൽ, ജോർജുകുട്ടി കിളിവേലിക്കുടി, മേഴ്സി കായിത്തറ , തോമസ് വെമ്പിള്ളി, ഷാജി പലത്തിങ്കൽ, ജിജിമോൻ ചിരാകുഴി, ബിനോയ് മച്ചുകുഴി എന്നിവർ നേതൃത്വം നൽകി.