Mukkam

ചെറുവാടി ഫെസ്റ്റ് സമാപിച്ചു

മുക്കം: കൊടിയത്തൂർ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംഘടിപ്പിച്ച ചെറുവാടി ഫെസ്റ്റ് കൊടിയിറങ്ങി. സമാപന ദിവസം കാണികളെ നിയന്ത്രിക്കാൻ സംഘാടകർ പാടുപെട്ടു. വൈകുന്നേരത്തോടെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലുള്ള ഫെസ്റ്റ് നഗറിലേക്ക് ജനം പ്രവഹിക്കുകയായിരുന്നു. ചുള്ളിക്കാപറമ്പ് ചെറുവാടി റോഡിലെ ഗതാഗതം നിയന്ത്രിക്കാനും ബുദ്ധിമുട്ടി. 21 ദിവസം നീണ്ട ഫെസ്റ്റ് കാണാൻ 60,000 പേർ എത്തിയതായി സംഘാടകർ പറഞ്ഞു.

സമാപന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, അഷ്റഫ് കൊളക്കാടൻ, മജീദ് പുതുക്കുടി, ഷരീഫ് അമ്പലക്കണ്ടി, ഇ.എൻ.യൂസുഫ്, പി.സി.മുഹമ്മദ്, കെ.ടി.ഹമീദ്, സി.പി.ഷമീർ, എം.ടി.റിയാസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ യുംന അജിന്റെയും സംഘത്തിന്റെയും ഗാനവിരുന്നും അരങ്ങേറി.

Related Articles

Leave a Reply

Back to top button