Thiruvambady
വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കണം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ സ്കൂൾ തുറക്കുന്നതിനുമുൻപ് പൂർവസ്ഥിതിയിലാക്കണമെന്ന് ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജിജി എടത്തനാക്കുന്നേൽ അധ്യക്ഷനായി. പ്രവർത്തകർക്കുള്ള ഐഡി കാർഡ് വിതരണം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനംചെയ്തു. ഷിജു ചെമ്പനാനി, ഷൈജു മുണ്ടക്കൽ, സന്തോഷ് ഞാറക്കുളം, ഷൈജു, ബോബി തടിക്കൽ എന്നിവർ സംസാരിച്ചു.







