Puthuppady
കൂടെയുണ്ട് കരുത്തേകാൻ: ബോധവത്കരണ സെമിനാർ

പുതുപ്പാടി : ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുതുപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലും ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻഡറി സ്കൂളിലും ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
എൻഎസ്എസ് യൂണിറ്റ് അംഗങ്ങളെ പങ്കാളികളാക്കി ശുചിത്വം, മാലിന്യസംസ്കരണം എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണപരിപാടിക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.സി. ബഷീർ നേതൃത്വം നൽകി.