Mukkam
മുക്കം പാലം ശുചീകരിച്ചു

മുക്കം: മുക്കം പാലത്തിന്റെ ഇരുവശങ്ങളിലായി അടിഞ്ഞു കൂടിയ മണ്ണ്, ഇലക്കാടുകള്‍, പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ എന്നിവ തിരുവമ്പാടി മണ്ഡലം ടീം വെല്‍ഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.മഴക്കാലത്ത് വെള്ളം ഒഴിഞ്ഞ് പോകാനുള്ള ധ്വാരങ്ങള്‍ മണ്ണ് വീണ് അടഞ്ഞത് മൂലം പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
അത്‌പോലെ വാഹനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്ന വിധത്തില്‍ ഇരുവശങ്ങളിലായി ഇലക്കാടുകള്‍ വളര്‍ന്ന് പാലത്തിലേക്ക് ചാഴ്‌ന്ന് നില്‍ക്കുന്നത് വെട്ടി മാറ്റുകയും ചെയ്‌തു. ടീം ക്യാപ്‌റ്റന്‍ ലിയാഖത്ത് മുറമ്ബാത്തി, ഇ കെ കെ ബാവ, ഉബൈദ് കൊടപ്പന, അന്‍വര്‍ തടപ്പറമ്ബ്, അസീസ് തോട്ടത്തില്‍, യൂസുഫ്, മുജീബ് ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.