Kodanchery
ഡോക്ടേഴ്‌സ് ഡേ ആചരിച്ചു

കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഡോക്ടർമാർ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ അനുസ്മരിച്ചു കൊണ്ട് വിദ്യാർഥികൾ വിവിധപരിപാടികൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ്റെ നേതൃത്വത്തിൽ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ, മലയോരമേഖലയായ കോടഞ്ചേരിയിൽ ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ഒ.യു അഗസ്തി, ഡോ. അശ്വിനി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
നല്ല പാഠം അധ്യാപക പ്രതിനിധികളായ സിജിമോൾ, അലീന വിദ്യാർഥി പ്രതിനിധികളായ ഡെൽന ഷെബിൻ , ജോയൽ ബിബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.