Kodanchery

ബലിതർപ്പണ ചടങ്ങ് നടത്തി

കോടഞ്ചേരി:പിതൃമോക്ഷത്തിനായി പൂവത്തിൻചുവട് പാപനാശിനിയിൽ നൂറുകണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരിയും ബലിതർപ്പണ ചടങ്ങുകൾക്ക് ഷാജി അമ്പലപ്പടിയും മുഖ്യകാർമികത്വം വഹിച്ചു.

പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണത്തിന് നിരവധി ആളുകൾ പങ്കെടുത്തു. ഇളമന ശ്രീധരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ബാലസുബ്രമണ്യൻ, സജി, ഷിജു, അശോകൻ, കൃഷണൻ കുട്ടി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button